ഈദ് അൽ അദ്ഹ; 963 തടവുകാരെ ജയിൽ മോചിതരാക്കാൻ ഉത്തരവിട്ട് യു.എ.ഇ പ്രസിഡണ്ട്.
അബുദാബി: ഈദ് അൽ-അദ്ഹയോടനുബന്ധിച്ച് 963 തടവുകാരെ ജയിൽ മോചിതരാക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ചുമത്തുന്ന എല്ലാ പിഴകളും വഹിക്കുമെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ചു. മോചിതരായ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും, അവരുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വീണ്ടും സംഭാവന നൽകാനും, സമൂഹത്തിൽ ക്ഷമയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെ, ഈദ് അൽ-അദ്ഹ പോലുള്ള അവസരങ്ങളിൽ തടവുകാർക്ക് മാപ്പ് നൽകാൻ ഹിസ് ഹൈനസ്സ് ഉത്തരവിടാറുണ്ട്.
What's Your Reaction?