ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്; കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ മാത്യു ഷിനുവും, എയ്ഞ്ചൽ പോളും നയിക്കും
കാസർകോട്: മാർച്ച് 8 മുതൽ 11 വരെ തൃശ്ശൂരിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ എയ്ഞ്ചൽ പോൾ (പീപ്പിൾസ് കോളേജ് മുന്നാട്), പുരുഷ ടീമിനെ മാത്യു ഷിനുവും (മഹാത്മാഗാന്ധി കോളേജ് ഇരിട്ടി)എന്നിവർ നയിക്കും. ടീമിനുള്ള ജേഴ്സി വിതരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, കണ്ണൂർ യൂണിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗവും, ജില്ലാ സ്പോർട്സ് പ്രസിഡണ്ടുമായ പ്രൊഫസർ പി രഘുനാഥ് വിതരണം ചെയ്തു. ടീമിലെ മറ്റു അംഗങ്ങൾ: ജസ്റ്റിൻ ജോൺ, കെ ജിഷ്ണു, അഭിനവ് ടി, സന്തോഷ്, നികേഷ് കെ ജയൻ, കെ കെ അജിന, മിത മാമൻ (പീപ്പിൾസ് കോളേജ് മുന്നാട്). കെ കെ ശ്രീരാജ്, സി വി അഭിജിത്ത് (മഹാത്മാഗാന്ധി കോളജ് ഇരിട്ടി). എംഡി വിശ്രുത, പി പി ശിവപ്രിയ, മറിയം മഷൂഫ (ഗവർമെന്റ് കോളേജ് കാസർഗോഡ്). എൽ കെ മുഹമ്മദ് അഫ്സൽ(നെഹ്റു കോളേജ്). സി കെ ശ്യാംരാജ്, കെ എം സാന്ദ്ര (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്). യദുകൃഷ്ണ നന്തിയത്ത് (നിർമ്മലഗിരി ഇരിട്ടി). കെ ആദിഷ (ബ്രണ്ണൻ കോളേജ് തലശ്ശേരി). അജ്ന രാജേഷ് (ഗവൺമെന്റ് കോളേജ് പയ്യന്നൂർ). ശീതൾരാജ് (ഗുരുദേവ് കോളേജ് മാത്തിൽ). കോച്ചുമാർ രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ. ടീം മാനേജർ ഡോ: ജോ ജോസഫ്, കെ റീജ.
What's Your Reaction?