കാസർകോട് ഉപജില്ല സ്കൂൾ കലോത്സവത്തിന്ന് തുടക്കമായി.
കാസർകോട്: കാസർകോട് ഉപജില്ല സ്കൂൾ കലോത്സവം കാസർകോട് ജി എച്ച് എസ് എസിൽ ആരംഭിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷതവഹിച്ചു. സുരേഷ് പള്ളിപ്പാറ, നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സാഹിർ ആസിഫ്, ഖാലിദ്, കെ രജനി, കൗൺസിലർ രഞ്ജിത, എസ് വി എസ് ബിജുരാജ്, റോജി ജോസഫ്, ടി പ്രകാശൻ, എ ഇ ഒ അഗസ്റ്റിൻ, ബർണാഡ് മോന്തെറോ, എൻ കെ ഉദയകുമാർ, ആൻസി മാത്യു, വി ജി വിൻസി, എൻ എ അബൂബക്കർ ഹാജി, സി കെ അബ്ദുല്ല, ഇല്യാസ്, നിഹാൽ ജോയ്, പ്രദീപ് നാരായണൻ, കെ വിജയൻ, ടി വി നാരായണൻ, ബി ഉഷ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
What's Your Reaction?