കുമ്പള ടോൾ പ്ലാസ; എംഎൽഎയെ അറസ്റ്റ് ചെയ്തു. സമരപ്പന്തൽ പോലീസ് പൊളിച്ചു നീക്കി

Jan 15, 2026 - 10:50
 0
കുമ്പള ടോൾ പ്ലാസ; എംഎൽഎയെ അറസ്റ്റ് ചെയ്തു. സമരപ്പന്തൽ പോലീസ് പൊളിച്ചു നീക്കി

കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിനെയും, സിപിഐഎം കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈറും ഉൾപ്പെടെ പതിനഞ്ചോളം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എംഎൽഎ യെ കാസർകോട് എ ആർ ക്യാമ്പിലേക്കും, സിഎ സുബൈറിനെയും, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ, എ കെ ആരിഫ്, കോൺഗ്രസ് നേതാവ് ലക്ഷ്മണപ്രഭു തുടങ്ങിയവരെ കുമ്പള പോലീസ് സ്റ്റേഷനിലേക്കും മാറ്റി. അറസ്റ്റിനുശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് കെട്ടിയ സമരപ്പന്തൽ പോലീസ് പൊളിച്ച് നീക്കി. സമരം നിർത്തില്ലെന്നും, സമരസമിതി യോഗം ചേർന്ന് ഭാവി സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും എ കെ എം അഷറഫ് എംഎൽഎ അറിയിച്ചു. ഡിവൈഎസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow