ശബരിമല ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ.

Jan 15, 2026 - 10:36
 0
ശബരിമല ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ.

പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ(51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ കൈമാറി.ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും, സുനിലിൽനിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow