കെ എം സി സി നേതാവ് സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ കുമ്പോൽ അന്തരിച്ചു

Mar 24, 2026 - 21:43
 0
കെ എം സി സി നേതാവ് സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ കുമ്പോൽ അന്തരിച്ചു

കാസർകോട്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നാട്ടിലും, ദുബായിലും നിറസാന്നിധ്യമായിരുന്ന മുൻ അബൂദാബി കെ എം സി സി നേതാവും, ദുബായ് മലബാർ കലാ സാംസ്ക്കാരിക വേദി ട്രഷററുമായ സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക കുമ്പോൾ(53) അന്തരിച്ചു. ദുബായിൽ അൽ-ജബീൻ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. മംഗലാപുരം ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. പരേതനായ കുമ്പോൽ സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക-മൈമൂന ബീവി ദമ്പതികളുടെ മൂത്തമകനാണ്. ഭാര്യ: സയ്യിദത്ത് അസ്മ ബീവി. സയ്യിദ് ഇസ്മായിൽ, ഹാഷിർ സയ്യിദ് ശമ്മാസ്, മൈമൂനത്ത് ഹംന എന്നാൽ മക്കളാണ്. സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ദീൻ മാളിക, സയ്യിദ് ബദറുദ്ദീൻ തങ്ങൾ ദുബായ് എന്നിവർ സഹോദരങ്ങളാണ്. കബറടക്കം നാളെ രാവിലെ എട്ടുമണിക്ക് കുമ്പോൽ ചെറിയ പള്ളി ഖബർസ്ഥാനിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow