കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ചു
കാസർകോട്: കുമ്പള മൈമൂൺ നഗറിൽ ഡിഗ്രി വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീതാംഗോളിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയും, കുമ്പള മൈമൂൺ നഗറിലെ അസൈനാറിന്റെ മകനുമായ അബ്ദുൽ അജ്സർ എന്ന അജ്ജു(19)വാണ് മരിച്ചത്. മാതാപിതാക്കൾ വീട്ടിൽനിന്നു പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള പോലീസ് കേസെടുത്തു.
What's Your Reaction?