കർക്കിടകക്കഞ്ഞിയുടെ രുചിയും ആരോഗ്യവും പകർന്ന് മടിക്കൈയിൽ കഞ്ഞി ഫെസ്റ്റ്

Aug 11, 2026 - 18:13
 0
കർക്കിടകക്കഞ്ഞിയുടെ രുചിയും ആരോഗ്യവും പകർന്ന് മടിക്കൈയിൽ കഞ്ഞി ഫെസ്റ്റ്

മടിക്കൈ: കർക്കിടക മാസത്തിലെ ആരോഗ്യസംരക്ഷണവും തനത് ഭക്ഷണസംസ്കാരവും മുൻനിർത്തി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കർക്കിടകക്കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. ശരീരപുഷ്ടിക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ഔഷധക്കഞ്ഞി, പത്തിലത്തോരൻ, ഞവരക്കഞ്ഞി, വിവിധ നാടൻ ഇലക്കറികൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളായി.

ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ഫെസ്റ്റിന്റെ ലക്ഷ്യം. വിവിധ വാർഡുകളിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങൾ ഔഷധഗുണമുള്ള നിരവധി ഇനം ഇലക്കറികൾ പ്രദർശിപ്പിക്കുകയും പരസ്പരം കൈമാറുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജ്യോതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.വി. പത്മിനി, പി. കുഞ്ഞികൃഷ്ണൻ, എ. രാജൻ, പഞ്ചായത്ത് സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.ബി. സീന സ്വാഗതവും മെമ്പർ സെക്രട്ടറി ബാബു അപ്യാൽ നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ, ജില്ലാ മിഷൻ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow