ലഹരിക്കെതിരെ ബോധവത്കരണം; ബധിര യുവജനങ്ങൾക്ക് സാമൂഹ്യ ക്ലാസ് സംഘടിപ്പിച്ചു

Aug 11, 2026 - 19:58
 0
ലഹരിക്കെതിരെ ബോധവത്കരണം; ബധിര യുവജനങ്ങൾക്ക് സാമൂഹ്യ ക്ലാസ് സംഘടിപ്പിച്ചു

കാസർകോട്: ജില്ലയിലെ ബധിര യുവജനങ്ങൾക്കായി കാസർകോട് ജില്ലാ ഡെഫ് യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, മാനസിക പിരിമുറുക്കം, ജീവിതശൈലീ രോഗങ്ങൾ, അക്രമസംഭവങ്ങൾ തുടങ്ങിയവയിൽനിന്ന് ബധിര യുവജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചെർക്കള മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജുമായ ജോഷിമോൻ കെ.ടി. ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ ബധിര യൂത്ത് ഫോറം പ്രസിഡന്റ് അബ്ദുൽ റഹ്മാൻ എ.എം. അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപിക ഷീല എസ്. മുഖ്യാതിഥിയായി.

സാമൂഹ്യ ബോധവത്കരണ, മനഃപരിവർത്തന ക്ലാസുകൾക്ക് ബധിര യൂത്ത് മോട്ടിവേറ്റർ സ്പീക്കർമാരായ മഞ്ജു എസ്.കെ., വിഷ്ണുമായ എന്നിവർ നേതൃത്വം നൽകി. 150-ലധികം ബധിര യുവജനങ്ങൾ പങ്കെടുത്ത പരിപാടി സംഘാടന മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

കാസർകോട് ജില്ലാ ബധിര അസോസിയേഷൻ വൈസ് പ്രസിഡന്റ് സാക്കിർ സി.എച്ച്., ജനറൽ സെക്രട്ടറി സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലാ ഡെഫ് യൂത്ത് ഫോറം ജനറൽ സെക്രട്ടറി ശ്യാംജിത്ത് കെ. സ്വാഗതവും രൂപേഷ് സി. നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow