കർണ്ണാടക മദ്യക്കടത്ത്; കാസർഗോഡ് രണ്ട് പേർ അറസ്റ്റിൽ.

Feb 27, 2025 - 21:19
 0
കർണ്ണാടക മദ്യക്കടത്ത്; കാസർഗോഡ് രണ്ട് പേർ അറസ്റ്റിൽ.

കാസർകോട്: മംഗളൂരുവിൽ നിന്ന് ഓട്ടോയിൽ കാസർകോട്ടേക്ക് 172.8 ലിറ്റർ മദ്യം കടത്തിയ രണ്ട് യുവാക്കൾ കുമ്പള ആരിക്കാടിയിൽ പിടിയിലായി. കൊല്ലങ്കാനയിൽ താമസിക്കുന്ന ഗണേഷ് (39) ബേള വിഷ്ണു നഗർ സ്വദേശി രാജേഷ് (45) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ ജെ. ജോസഫും, സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. സംശയം തോന്നിയ ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ 150 മില്ലി ലിറ്ററിന്റെ 720 ടെട്രാ പാക്കറ്റ് മദ്യവും, 90 മില്ലി ലിറ്ററിന്റെ 450 ടെട്രാ പാക്കറ്റ് മദ്യവും കണ്ടെത്തി. ഡ്രൈ ഡേയിൽ വിൽപ്പനക്ക് കൊണ്ടുവരുന്ന മദ്യമാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തൊണ്ടി സാധനങ്ങളും, പ്രതികളെയും തുടർനടപടികൾക്കായി കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയതിന്നുശേഷം, ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രവന്റീവ് ഓഫീസർ ഗ്രേഡ്മാരായ അജീഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, മോഹനകുമാർ, രാജേഷ് പി, എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow