താമസ, തൊഴിൽ നിയമ ലംഘനം; സാൽമിയയിൽ 23 പേർ അറസ്റ്റിൽ.

May 5, 2025 - 17:00
May 5, 2025 - 17:01
 0
താമസ, തൊഴിൽ നിയമ ലംഘനം; സാൽമിയയിൽ 23 പേർ അറസ്റ്റിൽ.

കുവൈറ്റ് സിറ്റി: സാൽമിയ പ്രദേശത്ത് നിയമ വിരുദ്ധമായ ഒത്തുചേരലുകൾക്കെതിരെ നടത്തിയ പരിശോധനയിൽ കുവൈറ്റിലെ താമസ, തൊഴിൽ നിയമം ലംഘിച്ചതിന്ന് 23 പേരെ റെസിഡൻസ് അഫയേഴ്സ് ഇൻവിറ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായാ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിയിലായവരിൽ 19 പേർ ഗാർഹിക തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള ആർട്ടിക്കിൾ 20 റെസിഡൻസി പെർമിറ്റുകൾ കൈവശം വെച്ചവരും, നാലു പേർ സ്വകാര്യ മേഖലിയിലെ തൊഴിൽ ഉൾപ്പെടുന്ന ആർട്ടിക്കിൾ18 പ്രകാരമുള്ള ലംഘനമാണെന്നും കണ്ടെത്തി. കേസുകൾ തുടർ നടപടിക്കായിമാറ്റി.

താമസ നിയമങ്ങളോ, തൊഴിൽ ചട്ടങ്ങളോ ലംഘിക്കുന്ന തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും ഉത്തരവാദിത്തം നൽകികൊണ്ട്, ലംഘനങ്ങൾ കർശനമായി പിടികൂടുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow