തോട്ടം കരിക്കെ ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
പാണത്തൂർ: 32 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കരിക്കേ-തോട്ടം ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരിയായി റസാഖിനെയും പ്രസിഡന്റായി അൻവറിനെയും വൈസ് പ്രസിഡന്റായി യൂനുസ് എം.എയെയും സെക്രട്ടറിയായി ബാസിത് എം.കെയെയും തിരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിമാരായി അഷ്റഫ് കെ.ടി, ജുനൈദ് ബി.എ എന്നിവരെയും ട്രഷററായി ഷൗക്കത്തിനെയും തെരഞ്ഞെടുത്തു. ശബാബ്, നവാസ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?