ദുബായ് പോലീസിന്റെ പട്രോളിംഗിന്ന് ഇനി റോൾസ് റോയ്സ്.
ദുബായ്: ദുബായ് പോലീസ് തങ്ങളുടെ ടൂറിസ്റ്റ് പട്രോളിംഗ് ഫ്ലീറ്റിലേക്ക് ആഢംഭരതയുടെ അങ്ങേയറ്റത്തെ പുതിയ റോൾസ് റോയ്‌സ്‌പുറത്തിറക്കി.
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025 ൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഗംഭീര റോൾസ് റോയ്‌സാണിത്.
ആഡംബരത്തിന് പേരുകേട്ട റോൾസ് റോയ്‌സ് ദുബായിയുടെ ലോകോത്തര ടൂറിസ്റ്റിൻ്റെയും സുരക്ഷാ സേവനങ്ങളുടെയും അംബാസഡർ എന്ന പുതിയ റോളാണ് ഏറ്റെടുക്കുന്നത്.
2 മില്യൺ ദിർഹം മുതൽ 3 മില്യൺ ദിർഹം ഇതിൻ്റെ വില.
ദുബായ് പോലീസിൻ്റെ വിസ്മയിപ്പിക്കുന്ന സൂപ്പർകാറുകളുടെ ശേഖരത്തിലെ ഏറ്റവും ചെലവേറിയ ആഡംബര വാഹനം കൂടിയാണിത്. ടെസ്‌ലബർട്രാക്ക്, ലംബോർഗിനി, ഫെരാരി തുടങ്ങിയ ഐക്കണുകൾ തന്നെ ദുബായ് പോലീസിൻ്റെ ശേഖരത്തിലുണ്ട്.
പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ പ്രത്യക്ഷപ്പെടുന്നത്, ആഡംബര പട്രോൾ ഫ്ലൈറ്റ് ദുബായുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന പ്രതിച്ഛായ വർദ്ധിപ്പിക്കുകയും, സന്ദർശകർക്ക് ലഭ്യമായ വിവിധ പോലീസ് സേവനങ്ങളെക്കുറിച്ച് അവരെ വൽക്കരിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും, അത്തരം കൂടുതൽ സൂപ്പർകാറുകളും, ആഡംബര വാഹനങ്ങളും ഞങ്ങൾ തുടർന്നും സേനയുടെ ഭാഗമാക്കുമെന്നും വ്യക്തമാക്കി.
What's Your Reaction?