ദുബായ്: ബ്ലു വിസ; ഡോ: റെസ ഖാൻ ഏറ്റുവാങ്ങി.

Feb 14, 2025 - 09:33
 0
ദുബായ്: ബ്ലു വിസ; ഡോ: റെസ ഖാൻ ഏറ്റുവാങ്ങി.

ദുബായ്: പ്രശസ്ത പക്ഷിനിരീക്ഷകനും, വന്യജീവി വിദഗ്ധനുമായ ഡോ. റെസ ഖാൻ പുതുതായി ആരംഭിച്ച ബ്ലൂ വിസ ഏറ്റുവാങ്ങി.

യുഎഇക്ക് അകത്തും പുറത്തും പരിസ്ഥിതി സംരക്ഷണത്തിനും, സുസ്ഥിരതയ്ക്കും മികച്ച സംഭാവന നൽകിയ വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത 10 വർഷത്തെ താമസ വിസയാണ് ബ്ലൂ വിസ. ഇന്നലെ ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ (WGS) കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയും (ICP) ആണ് പുതിയ ബ്ലു വിസപ്രഖ്യാപിച്ചത്.

ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കുകൾ, വിനോദ സൗകര്യ വകുപ്പിൽ പ്രിൻസിപ്പൽ വൈൽഡ്‌ലൈഫ് സ്പെഷ്യലിസ്റ്റായി നേരത്തെ ജോലി ചെയ്തിരുന്ന ഡോ. റെസ ഖാൻ, 2017 വരെ ദുബായ് മൃഗശാലയുടെ ചുമതല വഹിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow