നാലുമാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
തളിപ്പറമ്പ്: നാലുമാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ സാന്ദ്രതാരയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റുകയും ചെയ്തു.
നാലുമാസം മുമ്പാണ് ആകാശ് മോഹനും സാന്ദ്രതാരയും തമ്മിലുള്ള വിവാഹം നടന്നത്. കൊല്ലം സ്വദേശികളായ രമേശൻ–താര ദമ്പതികളുടെ മകളാണ് സാന്ദ്രതാര. മുൻപ് പറശ്ശിനി തളിയിൽ താമസിച്ചിരുന്ന കുടുംബം നിലവിൽ ബാവുപറമ്പിലാണ് താമസം. സൂര്യജിത്ത് സഹോദരനാണ്.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?