നീലേശ്വരം ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.

Oct 31, 2025 - 16:44
 0
നീലേശ്വരം ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.

നീലേശ്വരം: നീലേശ്വരം ബസ്റ്റാൻന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി കെ എൻ ബാലഗോപാൽ നാടിന് സമർപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരുന്നു. എം രാജഗോപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത, മുൻ എംപി കരുണാകരൻ, മുൻ എംഎൽഎ കെപി സതീഷ് ചന്ദ്രൻ, തുടങ്ങിയവർ സംബന്ധിച്ചു അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഉൾപ്പെടെ നാൽപതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് നാലുനില ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പണിതീർത്തിട്ടുള്ളത്. കാത്തിരിപ്പ് മുറി, 45 ടോയ്ലറ്റ്, 40 കാർ പാർക്കിംഗ് സൗകര്യം, ലിഫ്റ്റ്, സ്ത്രീകൾക്കായി ഫീഡിങ് റൂം, പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയ ആധുനിക . സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിലും, ഒന്നാം നിലയിലും വ്യാപാരശാലകളും, മുകളിലെ നിലകളിൽ ഓഫീസുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow