നീലേശ്വരത്ത് സ്ലാബ് അടർന്നു വീണ് ആറു വയസ്സുകാരന് ദാരുണാന്ത്യം
നീലേശ്വരം: നീലേശ്വരത്ത് നിർമ്മാണത്തിലിരുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. അമ്പലത്തറ പാറപ്പള്ളി മൂന്നാം മൈൽ പള്ളിയിലെ ഉസ്താദ് നീലേശ്വരം പാലായിലെ അബ്ദുൾ ഗഫൂർ-സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിക്കുന്നതിനിടെയാണ് സ്ലാബ് കുട്ടിയുടെ മേൽ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റബിനെ ആദ്യം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?