പത്തനംതിട്ടയിൽ 14 കാരിയെ പീഡിപ്പിച്ച പ്രതികളെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.

Nov 18, 2025 - 13:21
 0
പത്തനംതിട്ടയിൽ 14 കാരിയെ പീഡിപ്പിച്ച പ്രതികളെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. ബംഗാളിലെ മാൽ ഡ ജില്ലയിലെ ഗംഗാരാംപൂർ സ്വദേശികളായ ചെറുറായി(35), ജയന്ത് രാജ്(22) എന്നിവരാണ് അറസ്റ്റിലായത്. കുറ്റൂരിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പ്രതികൾ വീട്ടിലെത്തിയത്. ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. റോഡിൽ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനായി കുട്ടികൾ പുറത്തിറങ്ങിയപ്പോൾ പ്രതികൾ മുറിയിൽ കയറി ഒളിച്ചു. കുട്ടികൾ തിരികെയെത്തി വാതിലടച്ച് ഉറങ്ങാൻ കിടന്ന സമയം 14 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ഇളയ കുട്ടിയായ ഒന്നര വയസ്സുകാരി പേടിച്ച് നിലവിളിച്ചപ്പോൾ പ്രതികളിൽ ഒരാൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. പ്രതികളെ തള്ളിമാറ്റി പുറത്തിറങ്ങി ഓടിയ കുട്ടികൾ അയൽക്കാര വിവരമറിയിച്ചു. തുടർന്ന് ഓടിയെത്തിയ ആളുകൾ ചേർന്ന് പ്രതികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow