സിനിമാ സംവിധായകൻ പ്രശാന്ത് കാനത്തൂരിന്റെ മകനെ ബാംഗ്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട്: സിനിമാസംവിധായകനും, ചെന്നൈയിലെ പത്രപ്രവർത്തകനുമായ പ്രശാന്ത് കാനത്തൂരിന്റെ മകൻ അനിരുദ്ധനെന്ന കണ്ണ(22)നെ ബാംഗ്ലൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് ബന്ധുക്കൾ ബംഗ്ലൂരിലേക്ക് പോയിട്ടുണ്ട്. കമ്പ്യൂട്ടർ ഗെയിം ഡിസൈനിങ് പരിശീലനം കഴിഞ്ഞ അനിരുദ്ധൻ മാസങ്ങൾക്കു മുമ്പാണ് ബംഗ്ലൂരുവിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. രണ്ടുദിവസമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് സഹജീവനക്കാർ താമസസ്ഥലത്ത് എത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മായയാണ് അനിരുദ്ധിന്റെ മാതാവ്. ചെന്നൈയിൽ വിദ്യാർത്ഥിനിയായ ഐശ്വര്യ ഏക സഹോദരിയാണ്.
What's Your Reaction?