പയ്യന്നൂരിൽ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പയ്യന്നൂര്‍: കൂര്‍ക്കര കല്ലിട പാലത്തിനു സമീപത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പേരൂല്‍ പാറത്തോട് സ്വദേശി വി ജിഷ്ണു(27)വാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ജിഷ്ണുവിനെയും സഹയാത്രികന്‍ പാണപ്പുഴച്ചാലിലെ നിഥിനെ(27)യും നാട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജിഷ്ണുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു. ഏറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാരായണന്‍-സജിത ദമ്പതികളുടെ മകനാണ്. സഹോദരന്‍: സഞ്ജു നാരായണന്‍. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
What's Your Reaction?