പള്ളപ്പാടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

May 28, 2026 - 10:21
May 28, 2026 - 11:28
 0
പള്ളപ്പാടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: ബെള്ളൂർ പഞ്ചായത്തിലെ പള്ളപ്പാടിയിൽ യുവതിയെ വീട്ടിനുസമീപത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടി ഹൗസിലെ സൈനുദ്ദീൻ്റെ ഭാര്യ സെറീന (27) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് സെറീനയെ ഷെഡിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ സെറീനയുടെ സഹോദരൻ അബ്ദുറഹ്മാൻ്റെ പരാതിയിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കർണാടകയിലെ പുത്തൂർ സനങ്കളയിലെ എസ്.എസ്. മൻസിൽ സ്വദേശിനിയായ സെറീനയും സൈനുദ്ദീനും നാലുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് മക്കളില്ലായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ  അന്വേഷണം പോലീസ് നടത്തി വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow