പാചകവാതക ക്ഷാമം: കേന്ദ്ര സർക്കാർ ഇടപെടണം; കേരള പ്രവാസി സംഘം
നീലേശ്വരം: രൂക്ഷമായി കൊണ്ടിരിക്കുന്ന പാചകവാതക ക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമന്ന് കേരള പ്രവാസി സംഘം നീലേശ്വരം ഏരിയ കുടുംബവേദി കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം ഡോ: സെറീന സലാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മുനിസിപ്പൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ഷമീന മുഹമ്മദ് ആശംസ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ശാരദ അധ്യക്ഷത വഹിച്ചു. കുടുംബ വേദി ജില്ലാ സെക്രട്ടറി പ്രമീള, സംസ്ഥാന കമ്മിറ്റി അംഗം പി ചന്ദ്രൻ, ജില്ലാ ജോ: സെക്രട്ടറി കണ്ടത്തിൽ രാമചന്ദ്രൻ, ഏരിയ പ്രസിഡന്റ് സുബാഷ്, സെക്രട്ടറി അബ്ദുൾ റഹിമാൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഉഷ നന്ദകുമാർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി സുമ ശ്രീനിവാസൻ (പ്രസിഡന്റ്), ശാരദ ചന്ദ്രൻ (വൈസ് പ്രസിഡന്റ്), അജിത കെ വി(സെക്രട്ടറി), താര അനിൽ(ജോ: സെക്രട്ടറി), ഗീത സന്തോഷ്(ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.
What's Your Reaction?