പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂർ: പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ക്യാമ്പിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലെ വിശ്രമമുറിയിലാണ് സഹപ്രവർത്തകർ ഹസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
What's Your Reaction?