പ്രഭാത സവാരിക്കിടയിൽ മദ്ധ്യവയസ്ക്കൻ വാഹനമിടിച്ചു മരിച്ചു
കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടയിൽ മദ്ധ്യവയസ്ക്കൻ വാഹനമിടിച്ചു മരിച്ചു. അമ്പലത്തറ മുന്നാം മൈലിലെ ശ്രീധര (60)നാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ മാവുങ്കാലിൽ മിൽമപ്ലാന്റിന് സമീപം മിൽമയുടെ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം. ഉടൻ സജ്ജീവനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാശുപത്രിയിലക്ക് മാറ്റി. ഭാര്യ: നാരായണി. മക്കൾ: ശ്രീഖ, ശ്രീഹരി.
What's Your Reaction?