ബിടിസി കാഞ്ഞങ്ങാടിന് സപര്യ കർമ്മശ്രേഷ്ഠ പുരസ്കാരം

Jun 8, 2026 - 19:56
Jun 8, 2026 - 20:00
 0
ബിടിസി കാഞ്ഞങ്ങാടിന് സപര്യ കർമ്മശ്രേഷ്ഠ പുരസ്കാരം

കാഞ്ഞങ്ങാട്: കെ എസ് ആർ ടി സി യുടെ ബഡ്ജറ്റ് ടൂറിസം സെൽ ഘടകമായ ബി ടി സി കാഞ്ഞങ്ങാടിന് സംസ്ഥാന തലത്തിൽ സപര്യ സാംസ്കാരിക സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്കാരം. സംസ്ഥാനത്തെ മികച്ച പ്രകടനം കാഴ്ച വെച്ച കാഞ്ഞങ്ങാട് ഡിപ്പോയുടെ പ്രവർത്തന മികവിനാണ് പുരസ്കാരം.

സാധാരണ ജനങ്ങളെ പൈതൃക ടൂറിസത്തിലേക്ക് ആകർഷിക്കുന്ന യാത്രാ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ബി ടി സി കാഞ്ഞങ്ങാട് കേരളത്തിനു മാതൃകയാണെന്നും കാഞ്ഞങ്ങാട് ബി ടി സി കോ-ഓർഡിനേറ്റർ പ്രദീപ് കുമാറിൻ്റെ പ്രവർത്തനസാരഥ്യം അഭിനന്ദനാർഹമാണെന്നും ജൂറി ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.

കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സപര്യ ഭാരവാഹികളായ ഡോ. ആനന്ദ കൃഷ്ണൻ എടച്ചേരി, അനിൽ പട്ടേന, കുഞ്ഞപ്പൻ തൃക്കരിപ്പൂർ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow