മടിക്കൈ ഗ്രാമപഞ്ചായത്തിൽ ആശ വർക്കർമാർക്ക് യൂണിഫോം വിതരണം ചെയ്തു

Jun 24, 2026 - 18:17
 0
മടിക്കൈ ഗ്രാമപഞ്ചായത്തിൽ ആശ വർക്കർമാർക്ക് യൂണിഫോം വിതരണം ചെയ്തു

മടിക്കൈ: പൊതുജനാരോഗ്യ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആശ വർക്കർമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ശ്രുതി സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് ആശ വർക്കർമാർക്ക് യൂണിഫോം വിതരണം സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow