മടിക്കൈ വയനാട്ടു കുലവൻ; കൂവം അളക്കൽ നടന്നു
മടിക്കൈ: മടിക്കൈ ഓർക്കോൽ മീത്തലെപ്പുര തറവാട് ശ്രീ വയനാട് കുലവൻ ദേവസ്ഥാനം ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം 2026 മാർച്ച് 6,7,8 തീയ്യതികളിൽ നടക്കും. തെയ്യം കെട്ടു മഹോത്സവത്തിന്റെ മുന്നോടിയായുള്ള കൂവമളക്കൽ ചടങ്ങ് നടന്നു. പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്മാരുടെയും, വെളിച്ചപ്പാടന്മാരുടെയും, തറവാട് കാരണവരുടെയും, വിവിധ ഘടകങ്ങളിലെ ആചാരസ്ഥാനികന്മാരുടെയും, വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെയും, തറവാട് അംഗങ്ങളുടെയും, വിവിധ പ്രദേശങ്ങളിലെ നാട്ടുകാരുടെയും, മാതൃസമിതി അംഗങ്ങളുടെയും, ആഘോഷ കമ്മിറ്റി ചെയർമാൻ സി പ്രഭാകരൻ, വൈസ് ചെയർമാൻ അനിൽ നീരളി, ജനറൽ കൺവീനർ ഗംഗാധരൻ താളിക്കുണ്ട്, ട്രഷറർ നാരായണൻ ഓർക്കോൽ എന്നിവരുടെയും സാന്നിധ്യത്തിൽ ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു. 28 വർഷത്തെ കാത്തിരിപ്പിന്നു ശേഷമാണ് വയനാട്ടുകുലവൻ തെയ്യം നടക്കുന്നത്. തെയ്യംകെട്ട് മഹോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിക്കുളം വയലിൽ കൃഷി ചെയ്തെടുത്ത നെല്ലുപയോഗിച്ചാണ് തറവാടിന്റെ തിരുമുറ്റത്ത് കൂവം അളക്കൽ ചടങ്ങ് നടത്തിയത്. തറവാട് കാരണവർ കൂവ മളക്കൽ ചടങ്ങിന് കാർമികത്വം വഹിച്ചു.
What's Your Reaction?