മദ്യപിച്ച് വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു
കാസർകോട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പ് നടത്തിയ നടപടിയുടെ ഭാഗമായി മൂന്ന് ദിവസത്തെ റോഡ് സുരക്ഷാ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.
ജൂലൈ ഒന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ അണങ്കൂരിന് സമീപം അപകടകരമായ രീതിയിൽ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പോലീസ് എത്തിയതോടെ കാർ അതിവേഗത്തിൽ ഓടിച്ചുപോകാൻ ശ്രമിച്ചതായാണ് വിവരം.
തുടർന്ന് പോലീസ് വാഹനം പിന്തുടർന്ന് മംഗൽപാടി ബന്ദിയോട് ഭഗവതിനഗറിന് സമീപം തടഞ്ഞുനിർത്തി പരിശോധന നടത്തി. പരിശോധനയിൽ ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.
താൻ ബിയർ കഴിച്ചിരുന്നതായി ധന്യ പിന്നീട് പോലീസിനോട് സമ്മതിച്ചതായും അധികൃതർ അറിയിച്ചു.
What's Your Reaction?