മുരിങ്ങ ഇനി നീലേശ്വരം നഗരസഭയുടെ ഔദ്യോഗിക വൃഷം

Feb 25, 2026 - 10:39
Feb 25, 2026 - 10:42
 0
മുരിങ്ങ ഇനി നീലേശ്വരം നഗരസഭയുടെ ഔദ്യോഗിക വൃഷം

നീലേശ്വരം: നീലേശ്വരത്തിന്‍റെ ഹരിതസമൃദ്ധിയും, ജനങ്ങളുടെ ആരോഗ്യസുരക്ഷയും, മുന്‍നിര്‍ത്തി മുരിങ്ങയെ നീലേശ്വരം നഗരസഭയുടെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിക്കുമെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി എം സന്ധ്യ. ബജറ്റ് അവതരണത്തിനിടയിലാണ് വൈസ് പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിന്‍റെ ഭാഗമായി ഓരോവീട്ടിലും മൂന്ന് മുരിങ്ങതൈകള്‍ വീതം വെച്ചുപിടിപ്പിക്കുന്ന 'മുറ്റത്ത് മൂന്ന് മുരിങ്ങ' എന്ന പദ്ധതിക്ക് തുടക്കം കുറിക്കും. കേവലം കൃഷി എന്നതിലുപരി പിലിക്കോട്, പടന്നക്കാട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ സഹകരണത്തോടെ മുരിങ്ങയെ അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് പ്രാദേശിക വിപണിമുതല്‍ ആഗോള വിപണിവരെ എത്തിക്കുന്ന ഒരു സമഗ്രചെറുകിട വ്യവസായ ശൃംഖലയാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.  മുരിങ്ങയുടെ ഔഷധഗുണവും സാധ്യതയും പ്രയോജനപ്പെടുത്തി നീലേശ്വരത്തെ ഒരു മുരിങ്ങ ഹബ്ബായി മാറ്റാന്‍ ബജറ്റില്‍ 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അധികമാരും ശ്രദ്ധിക്കപ്പെടാത്ത മുരിങ്ങയെ നഗരസഭയുടെ വൃക്ഷമായി പ്രഖ്യാപിച്ചുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കാനും സാധാരണക്കാര്‍ക്ക് വരുമാനം ഉണ്ടാക്കാനുമുള്ള നൂതന പ്രഖ്യാപനത്തെ ഭരണപ്രതിപക്ഷങ്ങള്‍ ഒരുപോലെ സ്വാഗതം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow