മുറപ്പെണ്ണിന് ഗർഭം; മുറ ചെറുക്കനെതിരെ പോക്സോ കേസ്

May 1, 2026 - 14:11
 0
മുറപ്പെണ്ണിന് ഗർഭം; മുറ ചെറുക്കനെതിരെ പോക്സോ കേസ്

കാസർകോട്: 17 വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ 24 വയസ്സുള്ള യുവാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലും യുവാവ് ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലുമാണ് താമസിക്കുന്നത്. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞ ശേഷം ഇരുവരുടെയും വിവാഹം നടത്താൻ കുടുംബങ്ങൾ തമ്മിൽ നേരത്തെ ധാരണയായിരുന്നുവെന്ന് അറിയുന്നു.

അടുത്തിടെ പെൺകുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഡോക്ടർ നിയമാനുസൃതമായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow