യാത്രയയപ്പു നൽകി.
ദോഹ: ഖത്തർ കെഎംസിസി കാസർഗോഡ് മണ്ഡലം വൈസ് പ്രസിഡൻ്റായിരുന്ന ഹമീദ് അറന്തോടിന് കെഎംസിസി കാസർഗോഡ് മണ്ഡലവും, മധൂർ പഞ്ചായത്തും സംയുക്തമായി യാത്രയയപ്പ് നൽകി. തുമാമ കെഎംസിസി ആസ്ഥാനത്ത് നടന്ന യോഗം ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസർ കൈതക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷഫീക് ചെങ്കളം സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ റഷീദ് ചെർക്കള, ഷാകിർ കാപ്പിൽ, ബഷീർ ബബ്രാണി, എന്നിവർ ആശംസകൾ നേർന്നു. ഖത്തർ കെഎംസിസിയുടെ വിവിധ ഘടകങ്ങളായ കാസർഗോഡ് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളും മലയോര മേഖല പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് ഹമീദ് അറന്തോടിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി, ഷാനിഫ് പൈക, യൂസുഫ് മാർപ്പനടുക്ക, റഫീക് കുന്നിൽ, നാസർ മഞ്ചേശ്വരം, അബിദ് ഉദിനൂർ, മൻസൂർ ഉദുമ, സാബിത്ത് തുരുത്തി, ഖലീൽ ബെർക്ക, അൻവർ കടവത്ത്, അബ്ദുൽ റഹ്മാൻ ഇകെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹമീദ് അറന്തോട് യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി. ഷെരീഫ് ചൂരി നന്ദി പറഞ്ഞു.
What's Your Reaction?