റമദാൻ; സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കും.

Feb 24, 2025 - 13:51
 0
റമദാൻ; സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കും.

ദുബായ്: റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.യുഎഇ സർക്കാർ ഞായറാഴ്ച പൊതുമേഖലാ ജീവനക്കാരുടെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചതിന്നു പിന്നാലെയാണിത്.

സർക്കുലർ പ്രകാരം, മന്ത്രാലയങ്ങളുടെയും ഫെഡറൽ അതോറിറ്റികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow