ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു
കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. യുവ നടിയുടെ പരാതിയെ തുടർന്ന് ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിലെ മുട്ടത്തുവച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പോലീസിന് കൈമാറിയശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും രഞ്ജിത്തിനെ പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി തുടർന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കാക്കനാട് സബ്ജയിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്.
What's Your Reaction?