വനിതാ ലീഗ് സെക്രട്ടറി നജ്മാ അബ്ദുൽ ഖാദറിന്ന് സ്വീകരണം നൽകി.
ദോഹ : ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയുമായ നജ്മാ അബ്ദുൽ ഖാദറിന്ന് ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റി സ്വീകരണം നൽകി. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ഉപാദ്യക്ഷൻ ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി യുടെ നജ്മാ അബ്ദുൽ ഖാദറിനുള്ള ഉപഹാരം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത് നൽകി. കെഎംസിസി നടത്തുന്ന സാമൂഹിക സേവനം മാതൃകാപരമാണെന്ന് നെജ്മ അബ്ദുൽ ഖാദർ പറഞ്ഞു. കാസറഗോഡ് ജില്ലാ കെഎംസിസി ഉപാദ്യക്ഷൻ എം എ നാസിർ കൈതാക്കാട്, കാസറഗോഡ് മണ്ഡലം കെഎംസിസി നേതാക്കന്മാരായ ശാക്കിർ കാപ്പി, ജാഫർ കല്ലങ്കാടി, കെബി റഫീഖ്, നവാസ് ആസാദ് നഗർ, റഹീം ചൗകി, റോസ്ദ്ദിൻ, അക്‌ബർ കടവത്. ഹമീദ് കൊടിയമ്മ, റഹീം ബല്ലൂർ, സിദ്ദിഖ് പടിഞ്ഞാർ എന്നിവർ പ്രസംഗിച്ചു.
What's Your Reaction?