വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് ക്ഷേത്ര കമ്മിറ്റി

May 25, 2026 - 07:46
 0
വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് ക്ഷേത്ര കമ്മിറ്റി

കുന്നുംകൈ: കോളിയാട് ശ്രീ ചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മിറ്റി കരുതലിന്റെ സ്നേഹ സ്പർശമായി 200 വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണം ചെയ്തു. ക്ഷേത്രപരിധിയിലെ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് നോട്ടുബുക്ക് വിതരണം ചെയ്തത്. ക്ഷേത്രകമ്മിറ്റി സെക്രട്ടറി വി കെ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ വി ശ്രീനാഥ് അധ്യക്ഷത വഹിച്ചു.

കാവിലെ കർമ്മി രാജൻ കപ്പാത്തി, ബാബു അന്തിത്തിരിയൻ, കൂട്ടായിക്കാർ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. ക്ഷേത്രം മാതൃസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഭക്തജനങ്ങൾ ചടങ്ങിന് സാക്ഷികളായി. ക്ഷേത്ര കമ്മിറ്റിയുടെ പ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചു. മുമ്പ് ഓണാഘോഷ വേളയിൽ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും വിതരണം ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow