വിശപ്പിന്റെ ഭാഷ ഒന്നാണ്; അഡ്വ: ടി കെ സുധാകരൻ

Jan 22, 2026 - 22:25
 0
വിശപ്പിന്റെ ഭാഷ ഒന്നാണ്; അഡ്വ: ടി കെ സുധാകരൻ

അമ്പലത്തറ: എക്കാലവും ലോകത്തെവിടെയായാലും വിശപ്പിന് ഒരുഭാഷമാത്രമണുള്ളതന്ന് അഡ്വ: ടി കെ.സുധാകരൻ പറഞ്ഞു. നാം ഏറെ പുരോഗമിച്ചെന്നവകാശപ്പെടുമ്പോഴും അട്ടപ്പടിയിലെ മധുവിനെ പോലുള്ളവരുടെ വേദനകൾ എന്നും നൊമ്പരപ്പെടുത്തുന്നതാണ്. അക്ഷര സൗഹൃദം പദ്ധതിയുടെ ഭാഗമായി കേശവ്ജി സ്മാരക പൊതുജനവായനശാല അമ്പലത്തറ ഇലഞ്ഞിമരച്ചുവട്ടിൽ നടത്തിയ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്നനോവൽ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ: സി കെ സബിത ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ കെ വി നാരായണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം കെ സുനിത, നേതൃസമിതി കൺവീനർ അബ്ദുൽ ലത്തീഫ്, വി വി ഭാസ്കരൻ മാസ്റ്റർ, ബാലൻ കുന്നുമ്മൽ, രാജേഷ് സ്കറിയ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പി വി ജയരാജ്‌ സ്വാഗതവും, ഗോപി മുളവിന്നൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow