ഹിരോഷിമ ദിനം: സമാധാന സന്ദേശവുമായി വിദ്യാർഥികളുടെ റാലി
അമ്പലത്തറ: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്നേഹവീട് അമ്പലത്തറയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലിയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.
അണുവായുധങ്ങളുടെ ഭീകരതയെക്കുറിച്ചും ലോകസമാധാനത്തിന്റെ അനിവാര്യതയെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സമാധാന സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തത്.
പരിപാടിയിൽ സജിന സ്വാഗതം ആശംസിച്ചു. ഹിരോഷിമ ദിനത്തിന്റെ ചരിത്രവും മനുഷ്യരാശിക്ക് അത് നൽകുന്ന സമാധാന സന്ദേശവും മുനീസ അമ്പലത്തറ വിശദീകരിച്ചു.
പരിപാടികൾക്ക് പി. വി. ദിൽന, കെ. നിമിത, എം. മനീഷ, കെ. സുമതി, കെ. പ്രസീത, ജയശ്രീ, പുഷ്പജ എന്നിവർ നേതൃത്വം നൽകി.
What's Your Reaction?