ഹൃദയാഘാതം; മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു.
ദോഹ: ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് സ്വദേശി ഹർഷാദ്(25) ആണ് മരിച്ചത്. മെസ്സില ലുലു ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് വെളുപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
What's Your Reaction?