അഖിൽ ജോയിയുടെ വീട് സന്ദർശിച്ച് ജില്ലാ കളക്ടർ; മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ്
വെള്ളരിക്കുണ്ട്: യുക്രൈനിൽ ചരക്കുകപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികൻ അഖിൽ ജോയലിന്റെ വസതി കാസർഗോഡ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് സന്ദർശിച്ചു.
വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിയ കളക്ടർ അഖിലിന്റെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും നേരിൽകണ്ട് ആശ്വസിപ്പിച്ചു. അഖിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
What's Your Reaction?