അതുല്യയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
ഷാർജ: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകും. ഷാര്‍ജയില്‍ നിന്ന് ഇന്ന് രാത്രി 10.20 നുള്ള എയര്‍അറേബ്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. നാളെ പുലര്‍ച്ചെ 4:00 ന് മൃതദേഹം തിരുവനന്തപുരത്ത് എത്തും. ഈ മാസം 19-ന് പുലര്‍ച്ചെയാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫോറന്‍സിക് ഫലത്തില്‍ യുവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരുന്നു. അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി കുടുംബാഗങ്ങള്‍ ഷാര്‍ജ പോലീസിന് പരാതി നല്‍കിയിരുന്നു.
What's Your Reaction?