അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറി പിടിച്ചെടുത്തു.

Feb 27, 2026 - 06:37
 0
അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറി പിടിച്ചെടുത്തു.

നീലേശ്വരം: അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറി നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മണ്ണുമായി വരികയായിരുന്ന കെ എൽ 59 ബി 3142 നമ്പർ ടിപ്പർ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ഉപ്പിലൊക്കെ വാഴുന്നോറടി ചാളക്കുഴിയിലെ എം സുധീഷി(32)നെ അറസ്റ്റ് ചെയ്തു. പട്രോളിങ് നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റിൽ നളന്ദ റിസോർട്ടിന് മുൻവശം വെച്ച് ലോറി പിടിച്ചെടുത്തത്. പോലീസ് സംഘത്തിൽ എസ്ഐക്ക് പുറമേ സിപിഒ മാരായ ബാബു, അജിത്ത് എന്നിവരും ഉണ്ടായിരുന്നു. കേസ് ജിയോളജി വകുപ്പിന് കൈമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow