അനുമോദന സദസ്സ് നടത്തി

Jun 7, 2026 - 22:15
 0
അനുമോദന സദസ്സ് നടത്തി
ബയോ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടിയ കാവ്യ പൈനിയെ കാഞ്ഞങ്ങാട് നഗര സഭാധ്യക്ഷൻ വി വി രമേശൻ അനുമോദിക്കുന്നു. മണിപ്രസാദ്, കെ സി ജിജോമോൻ, വിജയകുമാർ, സുരേഷ് പാറക്കല്ല്, ജെയിൻ അരിമ്പയിൽ ജേക്കബ് ജോർജ്, ശിവദ, താര രഞ്ജിത്ത് എന്നിവർ സമീപം

എണ്ണപ്പാറ: പുനർജനി ഗ്രാമീണ വായനശാല മുക്കുഴി എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ബയോ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് നേടിയ കാവ്യ പൈനി, റിയാലിറ്റി ഷോ താരം താര രഞ്ജിത്ത് എന്നിവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് നഗര സഭാ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് മണിപ്രസാദ് പഞ്ചിക്കൽ അധ്യക്ഷനായി. സുരേഷ് പാറക്കല്ല്, കെ സി ജിജോമോൻ, എം ഷീജ, ബാലവേദി പ്രസിഡന്റ് ജേക്കബ് ജോർജ്, ശിവദ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow