അമിതഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു.
പരിയാരം: അമിതഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ ശുചിമുറിയിലെ ഷവറിൽ തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം പൊയിൽ ഏഴാം മൈലിലെ ഇ കെ ലീന(46)യാണ് ജീവനൊടുക്കിയത്. ഭർത്താവ്: സന്തോഷ്. നാരായണൻ-ലീല ദമ്പതികളുടെ മകളാണ്. മകൻ യദുനന്ദ് (ബാംഗ്ലൂർ). ഒരു സഹോദരിയുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ശുചിമുറി തുറക്കാത്തതിനെ തുടർന്ന് കൂട്ടിരിപ്പുകാർ ആശുപത്രി സെക്യുരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലീനയെ തൂങ്ങിമരിച്ചതായി കണ്ടത്. ഇന്നലെയായിരുന്നു യുവതിയെ അമിതഗുളിക കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
What's Your Reaction?