അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാർ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അമ്പലത്തറ: ശക്തമായ മഴയ്ക്കിടെ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിലും സ്കൂട്ടറിലും ഇടിച്ചു. ഇന്ന് ഉച്ചയോടെ പെരൂരിലായിരുന്നു അപകടം.
ബന്തടുക്ക ഭാഗത്തുനിന്ന് മാവുങ്കാൽ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് പാഞ്ഞുകയറിയത്. സമീപത്തെ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് കാർ ഇടിച്ചുകയറിയിരുന്നെങ്കിൽ വൻ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്ന് നാട്ടുകാരും ദൃക്സാക്ഷികളും പറഞ്ഞു.
ചെമ്മട്ടംവയൽ സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന ആരോപണവും ദൃക്സാക്ഷികൾ ഉന്നയിച്ചു.
വിവരമറിഞ്ഞെത്തിയ അമ്പലത്തറ പൊലീസ് കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
What's Your Reaction?