അമ്പലത്തറ ജി.വി.എച്ച്.എസ്.എസ് പൂർവ വിദ്യാർത്ഥി സംഗമം" ഒപ്പരം 2026" ജൂലൈ 26ന്
അമ്പലത്തറ: കാസർകോട് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം " ഒപ്പരം 2026" ജൂലൈ 26-ന് (ഞായർ) സംഘടിപ്പിക്കുന്നു.
സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികളെ ഒരിക്കൽക്കൂടി വിദ്യാലയത്തിലേക്ക് കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
രാവിലെ 10 മണിക്ക് സ്വാഗതനൃത്തത്തോടെ ആരംഭിക്കുന്ന പരിപാടി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ബിസ്‌ലേരി ഇന്റർനാഷണൽ ചെയർമാനുമായ ഡോ. ആഞ്ജലോ ജോർജ് ഉദ്ഘാടനം ചെയ്യും. പി. പ്രീത അധ്യക്ഷത വഹിക്കും.
പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സബിത സി.കെ മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് അംഗം കൃഷ്ണകുമാർ, സ്കൂൾ പ്രിൻസിപ്പൽ പ്രശാന്ത്, പ്രധാനാധ്യാപകൻ രാജേഷ് പി.വി., പി.ടി.എ പ്രസിഡന്റ് ജയകുമാർ പി. എന്നിവർ ആശംസകൾ നേരും.
മനോജ് അമ്പലത്തറ സ്വാഗതവും സുരു കൊമ്പിച്ചടുക്കം നന്ദിയും രേഖപ്പെടുത്തും.
What's Your Reaction?