അമ്പലത്തറ സ്നേഹവീടിന് സഹായഹസ്തവുമായി ഹോസ്ദുർഗ് ലയൺസ് ക്ലബ്
അമ്പലത്തറ: ഹോസ്ദുർഗ് ലയൺസ് ക്ലബ് ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്ന അമ്പലത്തറ സ്നേഹവീടിന് സഹായം കൈമാറി.
ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി നാസർ കൊളവയിൽ നിന്ന് സ്നേഹവീട് അധികൃതരായ മുനീസ അമ്പലത്തറയും, അമ്പലത്തറ കുഞ്ഞികൃഷ്ണനും ചേർന്ന് സഹായം ഏറ്റുവാങ്ങി.
ലയൺസ് ക്ലബ് പ്രസിഡന്റ് കെ. ശ്രീധരൻ അധ്യക്ഷനായി. സെക്രട്ടറി പി. പ്രദീപൻ, ട്രഷറർ പി.വി. ഗുൽസാർ, മുൻ പ്രസിഡന്റ് പി. കുഞ്ഞമ്പു, അംഗങ്ങളായ സിനോജ് തോമസ്, കെ. അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?