അഴിത്തല സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ പരിശോധനയും തിമിര രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു
നീലേശ്വരം: തൈക്കടപ്പുറം അഴിത്തല സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ത്രേസ്യമ്മ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രരോഗ പരിശോധനയും തിമിര രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. സമസ്ത സെന്റീനറിയുടെ ഭാഗമായി അഴിത്തല യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സുന്നി സെന്ററിൽ ക്യാമ്പ് സംഘടിപ്പിച്ചത്. അഴിത്തല സുന്നി സെന്റർ നിരവധി ജീവകാരുണ്യ സാന്ത്വന സേവന മേഖലകളിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നതെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത വാർഡ് കൗൺസിലർ കെ പ്രകാശൻ അഭിപ്രായപ്പെട്ടു. പ്രോഗ്രാം സമിതി ചെയർമാൻ മുഹമ്മദലി കോട്ടായി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് നീലേശ്വരം സർക്കിൾ സെക്രട്ടറി സുബൈർ സഅദി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ അസീസ് ഫൈസി, സോൺ സെക്രട്ടറി സുബൈർ കാരയിൽ അബൂബക്കർ ബാഖവി നൗഷാദ് മലേഷ്യ, സിറാജുദ്ദീൻ ഷാർജ ഹസൻ സഖാഫി എന്നിവർ സംസാരിച്ചു പ്രോഗ്രാം കമ്മിറ്റി കൺവീനർ വി മുഹമ്മദ് കുഞ്ഞി സ്വാഗതവും, ഹബീബ് റിസ്വി നന്ദിയും പറഞ്ഞു.
What's Your Reaction?