അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 1, 2026 - 05:14
May 1, 2026 - 06:45
 0
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അജാനൂർ മുട്ടുന്തലയിലെ ശിഹാബാ(44)ണ് മരിച്ചത്. എസ് വൈ എസ് മുട്ടുന്തല യൂണിറ്റ് സെക്രട്ടറിയായിരുന്നു. അർബുദത്തെ തുടർന്ന് രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്ന ശിഹാബ് ഇന്നലെ രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ വെച്ചാണ് മരിച്ചത്. പിതാവ്: കുഞ്ഞിമൊയ്തീൻ(ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്). മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: ശംന. മക്കൾ: ഫാത്തിമ, മുഹമ്മദ് നെഹ്യാൻ, മുഹമ്മദ് ഹംദാൻ, യാസീൻ അഹമ്മദ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മുട്ടുംന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow