അൽ ഐൻ മലയാളി സമാജത്തിന്റെ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കും.

എഴുത്തുകാരനും അദ്ധ്യാപകനും, വിമർശകനും, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായുള്ള പ്രൊഫ : എം.എം. നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും.

Feb 23, 2025 - 09:51
Feb 23, 2025 - 10:03
 0
അൽ ഐൻ മലയാളി സമാജത്തിന്റെ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കും.

അൽ ഐൻ: പുരോഗമന കലാസാംസ്കാരിക സംഘടനയായ 

അൽ ഐൻ മലയാളി സമാജത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന പട്ടികയിലെ ആദ്യത്തെ പരിപാടിയായ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴു മണിക്ക് നടക്കും.

പരിപാടിയോടനു സന്ധിച്ച് പ്രശസ്ത കവി ഒഎൻവി കുറുപ്പിൻ്റേയും, പ്രശസ്ത വാഗ്മി സുകുമാർ അഴിക്കോടിൻ്റെയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 

എഴുത്തുകാരനും അദ്ധ്യാപകനും, വിമർശകനും, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായുള്ള പ്രൊഫ : എം.എം. നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് 

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ വെച്ചാണ് പരിപാടി.

What's Your Reaction?

like

dislike

love

funny

angry

sad

wow