അൽ സമാൻ എക്സ്ചേഞ്ച് സി സി എൽ 2025- കാസറഗോഡ് ക്രിക്കറ്റ് ലീഗ് ഏപ്രിൽ 25 മുതൽ ദോഹയിൽ.

Jun 21, 2025 - 20:50
 0
അൽ സമാൻ എക്സ്ചേഞ്ച് സി സി എൽ 2025- കാസറഗോഡ് ക്രിക്കറ്റ് ലീഗ് ഏപ്രിൽ 25 മുതൽ ദോഹയിൽ.

ദോഹ: കാസറഗോഡ് ജില്ലയിലെ പ്രധാന ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന അൽ സമാൻ എക്സ്ചേഞ്ച് സി സി എൽ 2025- കാസറഗോഡ് ക്രിക്കറ്റ് ലീഗ് ഏപ്രിൽ 25 മുതൽ 27 വരെ ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.ക്രിക്കറ്റ് കിരീടത്തിനായി പോരാടാൻ അഞ്ച് കരുത്തുറ്റ ടീമുകളാണ് രംഗത്തെത്തുന്നത്. കെഎസ്‌ഡി ഇലവൻ, ഗ്രീൻ സ്റ്റാർ, തിസ്സാൻ, ഷൂട്ടേഴ്സ് പടന്ന, സാപ് സ്പോർട്സ്. ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിലെ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാനെത്തുന്നതായും സംഘാടകർ അറിയിച്ചു. ഫൈനൽ ദിനത്തിൽ മത്സരം കൂടുതൽ ആകർഷകമാക്കാൻ പ്രേക്ഷകർക്ക് വേണ്ടി ലക്കി ഡ്രോയിലൂടെ പ്രത്യേക സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക്ക, നൗഷാദ് പൈക്ക, അബ്ദുൽ റഹിമാൻ എരിയാൽ, റഹീം ഗ്രീൻലാൻഡ്, അനു എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow